ദുബായ്- ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയെ അനുകൂലിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരെ വ്യാപക പ്രചാരണം.
തിനിക്കെതിരെ കുപ്രചാരണമാണ് നടക്കുന്നതെന്നും ചെക്കുമായി ബന്ധപ്പെട്ട് നാസില്‍ അബ്ദുല്ലയോ മാതാപിതാക്കളോ താനുമായോ ഓഫീസുമായോ തന്റെ പരിചയക്കാരുമായോ ഒരുനിലക്കും ബന്ധപ്പെട്ടിരുന്നില്ലെന്ന് യൂസഫലി അറിയിച്ചു.
ചെക്കുകേസില്‍ ഉള്‍പ്പെട്ടപ്പോള്‍ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമാണ് നാസല്‍ അബ്ദുല്ലയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്കുകേസ് വരുന്നതിനുമുമ്പ് ഇത്രയും വര്‍ഷങ്ങളായിട്ടും നാസിലിന്റെ വിഷയം വന്നപ്പോള്‍ ചെക്കുകേസില്‍ ഇടപെടാറില്ലെന്ന് എപ്പോള്‍, എവിടെ വെച്ചു പറഞ്ഞുവെന്നത് തെളിയിക്കേണ്ടത് നാസില്‍ അബ്ദുല്ലയാണെന്നും യൂസഫലി പറഞ്ഞു.
തുഷാര്‍ വിഷയത്തില്‍ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്ന് നടക്കുന്ന കുപ്രചാരണത്തിനെതിരേ രണ്ടാംതവണയാണ് യൂസഫലിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നതുമാത്രമാണ് ഈ കേസില്‍ എം.എ. യൂസഫലിക്കുണ്ടായ ഏകബന്ധമെന്നും അതല്ലാതെ അദ്ദേഹം ഈ കേസില്‍ ഏതെങ്കിലുംതരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും നേരത്തേ അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചിരുന്നു.