ദുബായ് വിമാനത്താവളത്തിലേക്ക് രാത്രിയില്‍ ബസ് സര്‍വീസ്

ദുബായ്- രാത്രിയില്‍ വിമാനം പിടിക്കേണ്ടവര്‍ക്ക് സൗകര്യമൊരുക്കി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ രാത്രികാല ബസ് റൂട്ട് ആരംഭിക്കും.  മറ്റു 11 റൂട്ടുകളിലെ സമയം പുനഃക്രമീകരിക്കുകയും സര്‍വീസ് മെച്ചപ്പെടുത്തുകയും ചെയ്യും. എന്‍ 30 റൂട്ടാണ് പുതുതായി ആരംഭിക്കുന്നതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി പറഞ്ഞു.
ഈ റൂട്ട് ഇന്റര്‍നാഷനല്‍ സിറ്റിയിലെ ദുബായ് മാര്‍ട്2ല്‍ നിന്ന് ആരംഭിച്ച്  റാഷിദിയ്യ മെട്രോസ്‌റ്റേഷന്‍ വഴി ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് സഞ്ചരിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയായിരിക്കും സമയം.

 

Latest News