വടകര സ്വദേശി ജിനീഷ്‌കുമാര്‍
ദുബായ്- വടകര ചെക്കോട്ടി ബസാറിലെ കാലമ്മാട്ടില്‍ മീത്തല്‍ ജിനീഷ്‌കുമാര്‍ (37) ദുബായില്‍ മരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍. ഗോപാലന്‍-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാനിഷ്‌കുമാര്‍, ലിനിഷ.
തലശ്ശേരി സ്വദേശി റഷിത്ത്
ദുബായ്- തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു. സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29) ആണ് മരിച്ചത്. ജബല്‍ അലിയില്‍ ജോലിക്കിടെ അപകടത്തിപ്പെടുകയായിരുന്നു. ലിഫ്റ്റുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കോടിയേരി മുല്ലോളി രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റനീഷ്, റന്യ.
തൃശൂര്‍ സ്വദേശി സുജീഷ് കുമാര്‍
ദുബായ്- തൃശൂര്‍ അഴിക്കോട്ട് സ്വദേശി സുജീഷ് കുമാര്‍ (48) ദുബായില്‍ നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച നാട്ടിലെ വസതിയില്‍. പരേതനായ ശങ്കരന്‍ കുട്ടി- ലീല ദമ്പതികളുടെ മകനാണ്. ഭാര്യ അജിത. മകന്‍ ആദിത്യ.






