പാകിസ്ഥാൻ ആണവ മിസൈൽ പരീക്ഷിച്ചു

ഇസ്‌ലാമാബാദ്- ഇന്ത്യ പാക് നയതന്ത്ര ബന്ധം മുറിയുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം നില നിൽക്കുകയും ചെയ്യുന്നതിനിടെ കാര്യങ്ങൾ കൂടുതൽ വഷളാക്കി പാകിസ്ഥാൻ ആണവ മിസ്സിൽ പരീക്ഷിച്ചതായി റിപ്പോർട്ട്.  സര്‍ഫേസ് ടു സര്‍ഫേസ് മിസൈലായ ഘാസ്‌നാവിയുടെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്ഥാന്‍ സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു. പുതിയ സംഭവ വികാസങ്ങൾ ഇരു രാജ്യങ്ങൾക്കിടയിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കെതിരെ ഏതാനും മാസങ്ങൾക്കുള്ളിൽ യുദ്ധം ഉണ്ടാകുമെന്നതടക്കമുല്ല യുദ്ധ ഭീഷണി മുഴക്കുന്നതിനിടെ ഇത്തരത്തിലൊരു പരീക്ഷണം നടത്തിയത് ഏറെ അപകടകമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കശ്‌മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ് എസ് ജി) കമാന്‍ഡോകളെ വിന്യസിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപം നൂറിലധികം കമാന്‍ഡോകളെ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
      ഇന്ത്യ പാക് ബന്ധം അനുദിനം വഷളാവുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ മിസൈല്‍ പരീക്ഷണം. 290 കിലോമീറ്റര്‍ പരിധിയുള്ള ഗസ്‌നാവി മിസൈലാണ് കറാച്ചിക്ക് സമീപമുള്ള സോന്‍മിയാനി ഫ്‌ളൈറ്റ് ടെസ്റ്റ് റെയ്ഞ്ചില്‍ പാകിസ്ഥാന്‍ പരീക്ഷിച്ചത്. ഉപരിതല മിസൈലായ ഗസ്‌നാവി ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു. അതേസമയം, കഴിഞ്ഞ ദിവസം പാക് വ്യോമപാതകൾ അടച്ചത് ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.

Latest News