ലഖ്‌നൗ- ഉത്തർ പ്രദേശിലെ ഉന്നാവോയിൽ വീണ്ടും കൂട്ട ബലാത്സംഗ കേസ്. പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പോലീസ് വേണ്ട പരിഗണ നൽകുന്നില്ലെന്നാരോപിച്ച് പീഡനത്തിനിരയായ പെൺക്കുട്ടിയും അമ്മയും ജില്ലാ ജഡ്‌ജിയുടെ വീട്ടിലെത്തി ആത്മഹത്യാ ശ്രമം നടത്തി. പുതിയ സംഭവത്തോടെ ഉന്നാവോ പോലീസ് അധികൃതർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ശക്തമായിരിക്കുകയാണ്. പോലീസ് പ്രതികൾക്കെതിരെ വേണ്ട രീതിയിൽ നീങ്ങുന്നില്ലെന്നാരോപിച്ചാണ് പെൺകുട്ടിയും മാതാവും ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം ഏറെ വിവാദമായിരിക്കുകയാണ്. നേരത്തെ ഏറെ പ്രമാദമായ ഉന്നാവോ കേസ് നടന്ന അതെ ഗ്രാമത്തിൽ തന്നെയാണ് പുതിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീട്ടിൽ നിന്നും തട്ടിക്കൊണ്ട പോയ പെൺകുട്ടിയെ മൂന്നംഗ സംഘം പീഡിനത്തിനിരയാക്കിയയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെങ്കിലും മൂവർ സംഘത്തിലെ ഒരാളെ മാത്രമേ പോലീസ് ഇത് വരെ പിടികൂടിയിട്ടുള്ളൂ.
മറ്റു രണ്ടു പേർ വീണ്ടും ആക്രമണവുമായി രംഗത്തെത്തിയതായും പെൺകുട്ടി ആരോപിച്ചു. തന്റെയും മകളുടെയും വാക്കുകൾ ശ്രവിക്കാൻ പോലും പോലീസ് കൂട്ടക്കുന്നേയില്ലെന്നും വെറും ഉറപ്പുകൾ മാത്രം നൽകുന്ന പോലീസ് വേണ്ട രീതിയിൽ ഒന്നും ചെയ്യുന്നില്ലെന്നും ഇവർ ആരോപിച്ചു. അതേസമയം, ഇക്കാര്യം പോലീസും സമ്മതിക്കുന്നുണ്ട്. പെൺകുട്ടിയുടെ പരാതിപ്രകാരം ഐ പി സി 376 പ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ മൂന്ന് പ്രതികളുടെ പേരുകൾ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു ജയിലിൽ അടച്ചതായും സർക്കിൾ ഓഫീസർ ഗൗരവ് ത്രിപാഠി വ്യക്തമാക്കി.
ഇതേ ഗ്രാമത്തിൽ തന്നെയാണ് രാജ്യത്തെ ആകെ പിടിച്ചുലച്ച ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സംഗാര്‍ പ്രതിയായ ബലാത്സംഗ കേസും നടന്നത്. ഈ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബന്ധുക്കളായ രണ്ടു സ്‌ത്രീകൾ മരിക്കുകയും ചെയ്‌തിട്ടുണ്ട്. അവരില്‍ ഒരാള്‍ ഉന്നാവോ കേസിലെ സാക്ഷിയാണ്. ഈ കേസിലും ഉന്നാവോ പൊലീസിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു.