മനാമ- തീവ്രവാദ ഗ്രൂപ്പുകൾക്ക് ധന സഹായം നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈനിൽ ഒമ്പത് പേരെ അറസ്‌റ്റ് ചെയ്‌തു. തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം നൽകുകയും സഹായം നൽകുകയും ചെയ്‌ത ഒമ്പത് പേരെയാണ് അറസ്‌റ്റു ചെയ്‌തതെന്ന് ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം സ്വീകരിച്ച് കൈമാറ്റം ചെയ്തവരാണ് പ്രതികളെന്ന് അറ്റോർണി ജനറൽ അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. പിടിയിലായവർക്ക് ആറ് വർഷം വരെ തടവും 100,000 ബഹ്‌റൈൻ ദിനാർ വരെ പിഴയും നൽകാൻ കോടതി ഉത്തരവിട്ടു.