സാമ്പത്തിക തട്ടിപ്പ്: ഗോകുലം ഗോപാലന്റെ മകൻ ദുബായിൽ അറസ്റ്റിൽ

ദുബായ് - പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ സാമ്പത്തിക കേസിൽ യു.എ.ഇയിൽ അറസ്റ്റിൽ. രണ്ടു കോടി ദിർഹം നൽകാനുണ്ടെന്ന തമിഴ്‌നാട് സ്വദേശി രമണി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരുമാസമായി ഒമാൻ ജയിലിലായിരുന്ന ബൈജുവിനെ ഇന്നലെ അജ്മാനിലെ ജയിലിലേക്കു മാറ്റി. അജ്മാനിൽ ബൈജുവിന്റെ പേരിൽ രണ്ട് കേസുകളുണ്ട്. കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അജ്മാനിൽ അറസ്റ്റിലായിരുന്നു. ഈ സംഭവം സജീവമാകുന്നതിനിടെയാണ് മറ്റൊരു വ്യവസായിയുടെ മകനും ജയിലിൽ ആയിരിക്കുന്നത്.
 

Latest News