Sorry, you need to enable JavaScript to visit this website.

ഓണത്തിന് സ്‌പൈസ് ജെറ്റ് അധികസര്‍വീസുകള്‍

അബുദാബി ഓണം പ്രമാണിച്ച് കൊച്ചിയില്‍നിന്നു ദുബായിലേക്കും തിരിച്ചും സ്‌പൈസ് ജെറ്റ് നാല് അധിക വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നു. സെപ്റ്റംബര്‍ 5, 6, 7, 8 തീയതികളിലായിരിക്കും അധിക സര്‍വീസ്.

5ന് രാവിലെ 5.20ന് നെടുമ്പാശേരിയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.35ന് ദുബായിലെത്തും. തിരിച്ച് 8.30ന് ദുബായില്‍നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.55ന് നെടുമ്പാശേരിയില്‍ ഇറങ്ങും.

ദുബായ്‌-കൊച്ചി, ദുബായ്‌-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.

 

Latest News