Sorry, you need to enable JavaScript to visit this website.

സൗദിയിൽ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ മോശം പരാമർശം നടത്തിയാൽ പിഴ

റിയാദ്- ജീവനക്കാരന് നൽകുന്ന സർട്ടിഫിക്കറ്റിൽ ദുഷ്‌കീർത്തിയുണ്ടാക്കുന്ന പരാമർശമുണ്ടാകാൻ പാടില്ലെന്ന് സ്ഥാപനമുടമകൾക്ക് കർശന നിർദ്ദേശം. തൊഴിൽ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ ശുപാർശ ചെയ്യുന്ന പരിഷ്‌കരിച്ച നിയമാവലിയിലാണ് ഇക്കാര്യമുള്ളത്. സർവീസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നാലും തൊഴിലാളിക്ക്് ദുഷ്‌കീർത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങൾ കുറക്കുകയോ ചെയ്യുന്ന പരാമർശങ്ങൾ സർവീസ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയാലും 5000 റിയാൽ പിഴ ഇടാക്കും. തൊഴിൽ ബന്ധം അവസാനിച്ച ശേഷം തൊഴിലാളിയുടെ സർട്ടിഫിക്കറ്റുകളും രേഖകളും തിരിച്ചുനൽകിയില്ലെങ്കിലും അയ്യായിരം റിയാൽ ഫൈൻ നൽകും. 

മറ്റുള്ള തൊഴിൽ നിയമലംഘനങ്ങളും പിഴയും. 
വനിതാവൽക്കരിച്ച തൊഴിലുകളിൽ സൗദി പുരുഷ ജീവനക്കാരെ നിയമിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ),  അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങൾ ആകെ ജീവനക്കാരുടെ 12 ശതമാനത്തിൽ കുറയാത്തത്ര സൗദി ജീവനക്കാർക്ക് പ്രതിവർഷം പരിശീലനം നൽകാതിരിക്കൽ  - 5000 റിയാൽ, വ്യാജ ഹുറൂബ് പരാതി നൽകൽ -20,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), തൊഴിൽ കരാർ ഒപ്പുവെക്കാതെ തൊഴിലാളിയെ ജോലിക്കു വെക്കൽ - 1000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), തൊഴിലാളിയെക്കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിക്കൽ - 15,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ),  സർവീസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കൽ, ദുഷ്‌കീർത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങൾ കുറക്കുകയോ ചെയ്യുന്ന പരാമർശങ്ങൾ സർവീസ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തൽ - 5000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ),  തൊഴിൽ ബന്ധം അവസാനിച്ച ശേഷം തൊഴിലാളിയുടെ സർട്ടിഫിക്കറ്റുകളും രേഖകളും തിരിച്ചുനൽകാതിരിക്കൽ - 5000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), തൊഴിലാളികൾക്ക് ഗുണകരമല്ലാത്ത നിലക്കോ സ്ഥാപനത്തിലെ ലേബർ കമ്മിറ്റിയെ സമീപിക്കാതെയോ സ്ഥാപനത്തിൽ ലേബർ കമ്മിറ്റിയില്ലാത്ത പക്ഷം മന്ത്രാലയത്തിന്റെ അനുമതി തേടാതെയോ തൊഴിലുടമ പിഴ ഇനത്തിൽ തൊഴിലാളികളിൽ നിന്ന് ഈടാക്കിയ തുക ചെലവഴിക്കൽ - 10,000 റിയാൽ,  കൃത്യസമയത്ത് വേതനം നൽകാതിരിക്കൽ, ഔദ്യോഗിക കറൻസിയിലല്ലാതെ വേതനം നൽകൽ, വേതനം പിടിച്ചുവെക്കൽ - 3000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), വേതന സുരക്ഷാ പദ്ധതി ഫയൽ മാസാമാസം സമർപ്പിക്കാതിരിക്കൽ - 10,000 റിയാൽ, ഓവർ ടൈം ആനുകൂല്യം നൽകാതെ പ്രതിവാര അവധി നൽകാതിരിക്കൽ, അധിക സമയം ജോലി ചെയ്യുന്നതിന് നിർബന്ധിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), നിയമാനുസൃത അവധി തൊഴിലാളികൾക്ക് നൽകാതിരിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), സ്ഥാപനത്തിൽ തൊഴിൽ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ, അപകടങ്ങളിൽ നിന്നും തൊഴിൽ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കൽ - 25,000 റിയാൽ, തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് പരസ്യപ്പെടുത്താതിരിക്കൽ - 5000 റിയാൽ, സുരക്ഷാ മുൻകരുതൽ സംവിധാനങ്ങൾ തൊഴിലാളികൾ ഉപയോഗിക്കാതിരിക്കൽ, അവ സംരക്ഷിക്കാതിരിക്കൽ - 1000 റിയാൽ, അഗ്നിബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കൽ - 15,000 റിയാൽ, തൊഴിൽപരമായ രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ള തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്താതിരിക്കൽ -3000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിലുള്ള സമയത്തും മോശം കാലാവസ്ഥയിലും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ തുറസ്സായ സ്ഥലത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കൽ - 3000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ),കാലാവധിയുള്ള മരുന്നുകൾ അടങ്ങിയ ഫസ്റ്റ് എയിഡ് ബോക്‌സ് ലഭ്യമാക്കാതിരിക്കൽ - 1000 റിയാൽ, തൊഴിൽ, ആരോഗ്യ സുരക്ഷാ നിയമാവലിയിലെ അഞ്ചിൽ കുറയാത്ത വ്യവസ്ഥകൾ പാലിക്കാതിരിക്കൽ - 20,000 റിയാൽ, ഹാനികരവും നിരോധിക്കപ്പെട്ടതുമായ തൊഴിലുകളിൽ വനതികളെയും കൗമാരക്കാരെയും ജോലിക്കു വെക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), വനിതകളെ രാത്രി ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കൽ - 15,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), അവസര സമത്വം ഇല്ലാതാക്കുന്ന നിലക്ക് തൊഴിലാളികളോട് വിവേചനം കാണിക്കൽ - 20,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), അമ്പതും അതിൽ കൂടുതലും ജീവനക്കാരികളുള്ള, ജീവനക്കാരികൾക്ക് പത്തും അതിൽ കൂടുതലും കുട്ടികളുള്ള സ്ഥാപനങ്ങൾ കുട്ടികളെ പരിചരിക്കുന്നതിനുള്ള സ്ഥലമോ ശിശുപരിചരണ കേന്ദ്രമോ ഒരുക്കാതിരിക്കൽ - 25,000 റിയാൽ, വനിതാ ജീവനക്കാർ മാന്യമായ വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് പതിക്കാതിരിക്കൽ - 5000 റിയാൽ, മാന്യമായ വേഷവിധാനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്ത ജീവനക്കാരികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാതിരിക്കൽ - 2000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ പരിചരണവും ചികിത്സയും ലഭ്യമാക്കാതിരിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), പതിനഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികളെ ജോലിക്കു വെക്കൽ - 20,000 റിയാൽ (കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), രാത്രിയിൽ വിലക്കുള്ള സമയത്ത് കൗമാരക്കാരെ ജോലിക്കു വെക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), നിശ്ചിത സമയത്തിലധികം നേരം കൗമാരക്കാരെക്കൊണ്ട് ജോലി ചെയ്യിക്കൽ, പ്രതിവാര അവധി ദിവസങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ജോലി ചെയ്യിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), കൗമാരക്കാരെ ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കൽ - 10,000 റിയാൽ, സ്ഥാപനത്തിനകത്ത് തൊഴിൽ ക്രമീകരിക്കുന്ന നിയമാവലി എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് പരസ്യപ്പെടുത്താതിരിക്കൽ - 10,000 റിയാൽ, പതിനെട്ടിൽ കുറവ് പ്രായമുള്ളവരെയും സ്ത്രീകളെയും ഖനികളിലും ക്വാറികളും ജോലിക്കു വെക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), സമ്പൂർണ മെഡിക്കൽ പരിശോധന നടത്താതെ ഖനികളിലും ക്വാറികളിലും തൊഴിലാളികളെ ജോലിക്കു വെക്കൽ - 3000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), ഭൂമിക്കടിയിലുള്ള ഖനികളിലും ക്വാറികളിലും ഏഴു മണിക്കൂറിൽ കൂടുതൽ സമയം ജോലി ചെയ്യിക്കൽ - 5000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), ഖനികളിലും ക്വാറികളിലും പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും തൊഴിലാളികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന പ്രത്യേക രജിസ്റ്റർ ഇല്ലാതിരിക്കൽ - 10,000 റിയാൽ, ഖനികൾക്കും ക്വാറികൾക്കും സമീപം ആവശ്യമായ ഉപകരണങ്ങളോടെ റെസ്‌ക്യു പോയന്റ് സ്ഥാപിക്കാതിരിക്കൽ - 10,000 റിയാൽ, തൊഴിൽ മന്ത്രാലയ പരിശോധകരുമായി സഹകരിക്കാതിരിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ - 10,000 റിയാൽ, തൊഴിൽ കരാർ അവസാനിപ്പിച്ച് ഒരാഴ്ചക്കകം വേതനവും ആനുകൂല്യങ്ങളും തീർത്ത് നൽകാതിരിക്കൽ, തൊഴിലാളിയാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ രണ്ടാഴ്ചക്കകം വേതനവും ആനുകൂല്യങ്ങളും തീർത്ത് നൽകാതിരിക്കൽ - 10,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), പ്രതിദിന വിശ്രമ സമയം പാലിക്കാതിരിക്കൽ -  5000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ), തൊഴിൽ സ്ഥലത്തെ കൈയേറ്റങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന് സ്ഥാപനം പ്രത്യേക കമ്മിറ്റി രൂപീകരിക്കാതിരിക്കൽ - 15,000 റിയാൽ, കൈയേറ്റങ്ങൾ നടത്തിയതായി തെളിയുന്നവർക്കെതിരെ പരാതി ലഭിച്ച് അഞ്ചു പ്രവൃത്തി ദിവസത്തിനകം അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കൽ, പ്രത്യേക കമ്മിറ്റി ശുപാർശ ചെയ്തിട്ടും മുപ്പതു ദിവസത്തിനകം കൈയേറ്റം നടത്തിയ തൊഴിലാളിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കൽ - 25,000 റിയാൽ (തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ)
 

Latest News