Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബുദാബി മുസ്സഫയില്‍നിന്ന് ദുബായിലേക്ക് പുതിയ ബസ് റൂട്ട്

അബുദാബി- മുസ്സഫയില്‍നിന്ന് ദുബായിലെ ഇബ്ന്‍ ബത്തൂത്തയിലേക്ക് പുതിയ ബസ് റൂട്ട്. അബുദാബി വിമാനത്താവളം വഴിയാണ് ബസുകള്‍ പോവുക. വ്യാവസായിക മേഖലയായ മുസഫയില്‍ താമസിക്കുന്നവര്‍ക്ക് ദുബായിലേക്ക് വരാന്‍ ഈ സര്‍വീസ് ഉപകരിക്കും. ഇ 102 എന്നതാണ് പുതിയ റൂട്ട്.
മുസഫയില്‍നിന്ന് അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ വന്നാണ് ഇതുവരെ യാത്രക്കാര്‍ ദുബായ് ബസ് പിടിച്ചിരുന്നത്. അബുദാബിയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പുതിയ സര്‍വീസ് അനുഗ്രഹമാകും. വിമാനത്താവളം വഴിയാണെന്നതിനാല്‍ പ്രവാസികള്‍ക്കും ഇത് വളരെ പ്രയോജനപ്പെടും.

 

Latest News