ദുബായ്- സഹോദരിയുടെ ഭര്‍ത്താവിനെ സ്വാര്‍ഥനെന്ന് വിളിച്ച വനിത കുടുങ്ങി. യുവാവ് നല്‍കിയ പരാതിയില്‍ അവര്‍ക്ക് കോടതിയില്‍ ഹാജരാകേണ്ടി വന്നു.
ഭാര്യാ സഹോദരിയുടെ പ്രയോഗം തനിക്ക് അപമാനകരമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
പരാതിക്കാരന്‍ തന്റെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണെന്നും ഭര്‍ത്താവും താനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇയാള്‍ അനാവശ്യമായി ഇടപെടുകയായിരുന്നെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. പരാതിക്കാരന്‍ തര്‍ക്കത്തില്‍ ഭര്‍ത്താവിന്റെ ഭാഗം ചേര്‍ന്നതാണ് തന്നെ പ്രകോപിപ്പിച്ചത്. സ്വാര്‍ഥന്‍ എന്ന് വിളിച്ചതായി സമ്മതിച്ച അവര്‍ അദ്ദേഹത്തെ അപമാനിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.






