ജിദ്ദയില്‍ മലയാളി ഹാരിസ് വാട്ടര്‍ടാങ്കില്‍ വീണ് മരിച്ചു

ജിദ്ദ- സ്വദേശിയുടെ വീട്ടില്‍ ഹാരിസായി ജോലി ചെയ്തിരുന്ന ദേവതിയാല്‍ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ട് (57) ജോലി ചെയ്യുന്ന സ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചു. ജിദ്ദ കിലോ 17 ല്‍ ഞായറാഴ്ചയാണ് സംഭവം.
നാല് പെണ്‍മക്കളുള്ള ഹംസയുടെ അവസാനത്തെ രണ്ട് പെണ്‍മക്കളുടെ വിവാഹ നിശ്ചയം തീരുമാനിച്ച ദിവസമാണ് ഹംസ വിടപറഞ്ഞത്.
ഭാര്യ: സഫിയ. മക്കള്‍:  നുസ്രത്ത് ,സമീറ, ഫാത്തിമ സഹല, റുക്‌സാന. 20 വര്‍ഷത്തിലധികമായി പ്രവാസിയായ ഹംസക്ക് കാഴ്ചക്കുറവുള്ളതായി സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം സൗദിയില്‍ തന്നെ മറവ് ചെയ്യാനാണ് തീരുമാനം.

 

Latest News