മസ്‌കത്ത് - ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്നു വിദേശികളടക്കം അഞ്ചു മരണം. ശനിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തില്‍ വിദേശിക്ക് സാരമായി പരുക്കേറ്റു. സുവൈഖ് റൗണ്ട് എബൗട്ടിന് സമീപം ട്രക്കും ടാക്‌സി കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരില്‍ രണ്ടു പേര്‍ ഒമാനികളും മൂന്ന് പേര്‍ വിദേശികളുമാണ്.
സംഭവ സ്ഥലത്തുതന്നെ അഞ്ച് പേരും മരിച്ചു. അപകടത്തില്‍ സാരമായി പരുക്കേറ്റ ഏഷ്യന്‍ രാജ്യക്കാരനായ വിദേശിയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.