Sorry, you need to enable JavaScript to visit this website.

അഞ്ചുദിവസത്തേക്ക് കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ സൗദിയ നിരക്കിളവ്

ജിദ്ദ- ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പ്രമോഷന്‍ നിരക്ക് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15നും ഡിസംബര്‍ 19നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. ഈ മാസം 31 നകം ടിക്കറ്റ് വാങ്ങിയിരിക്കണമെന്ന നിബന്ധനയുമുണ്ട്.
കോഴിക്കോട്ട്ക്ക് ഇക്കണോമി ക്ലാസില്‍ 1572 റിയാലും ബിസിനസ് ക്ലാസില്‍ 2774 റിയാലുമാണ് നിരക്ക്. കൊച്ചിയിലേക്ക് യഥാക്രമം 1551 റിയാലും 2753 റിയാലും. എല്ലാ സെക്ടറിലേക്കും 40 ശതമാനം നിരക്കിളവാണ് സൗദിയ പ്രഖ്യാപിച്ചിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2019/08/25/saudiaoned.jpeg

Latest News