Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനം; ബഹ്‌റൈന്‍ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു

മനാമ- ആദ്യ ബഹ്‌റൈന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവുമായി മോഡി നടത്തിയ കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 250 തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം. രാജാവിനോട് മോഡി നന്ദി അറിയിച്ചു. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റും ചെയ്തു.

നാല് കരാറുകളിള്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തമാക്കാനും തീരുമാനിച്ചു. അബുദാബിക്കു പിന്നാലെ ബഹ്‌റൈനിലും മോദി റുപേ കാര്‍ഡ് അവതരിപ്പിച്ചു.

ബഹ്‌റൈനിലെ സന്ദര്‍ശനം അവസാനിപ്പിച്ച് ജി7 നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മോഡി ഫ്രാന്‍സിലേക്കു തിരിച്ചു. ഔദ്യോഗിക അംഗമല്ലെങ്കിലും ജി7ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ക്ഷണം സ്വീകരിച്ചാണ് മോഡി പങ്കെടുക്കുന്നത്.

 

 

Latest News