Sorry, you need to enable JavaScript to visit this website.

പാക് ചാരസംഘടനക്ക് രഹസ്യം ചോർത്തി നൽകിയ സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ

ന്യൂദൽഹി- പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് രാജ്യരഹസ്യങ്ങളും ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബക്ക് സാമ്പത്തിക സഹായങ്ങളും നൽകിയ കേസിൽ അറസ്റ്റിലായവരിൽ സംഘ്പരിവാർ സംഘടനയിലെ പ്രവർത്തകർ. കഴിഞ്ഞ ദിവസം ഝാൻസിയിൽവെച്ച് മധ്യപ്രദേശ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിൽ സിംഗ്, ശുഭ തിവാരി, ബൽറാം സിംഗ് പട്ടേൽ, എന്നിവരടക്കം അഞ്ചു പേരെ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന(എ.ടി.എസ്)യാണ് അറസ്റ്റ് ചെയ്തത്. ബിഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് പിടിയിലായവർ. ഇവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്തുവരികയാണ്. പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത 13 സിം കാർഡുകൾ ഇവരിൽനിന്ന് ലഭിച്ചിരുന്നു. നിരവധി മൊബൈൽ ഫോണുകളും ഇവരിൽനിന്ന് കണ്ടെടുത്തു. ഈ ഫോൺ മുഖേന ഇവർ പാക്കിസ്ഥാനിൽനിന്നുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സംശയത്തെ തുടർന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. ഐ.എസ്.ഐയിൽനിന്ന് ഇവർക്ക് കാര്യമായ പണവും ലഭിച്ചിട്ടുണ്ട്. ഐ.എസ്.ഐക്ക് സൈനിക രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത കേസിൽ രണ്ടുവർഷം മുമ്പ് ബി.ജെ.പി ഐ.ടി സെൽ മേധാവി ധ്രുവ് സക്‌സേനക്കൊപ്പം പിടിയിലായ ആളാണ് ബൽറാം സിംഹ്. ഇയാളാണ് ചാര ഭീകരസംഘത്തിലെ പ്രധാന കണ്ണി. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ മറ്റുള്ളവരെ ചാരപ്രവർത്തനത്തിന് റഇക്രൂട്ട് ചെയ്യുകയായിരുന്നു. ദുബായിൽനിന്നുള്ള അസ്ഹർ മുഹമ്മദ് എന്നയാളിൽനിന്നാണ് ബൽറാം സിംഗ് ചാരപ്രവർത്തനത്തിന് പരിശീലനം നേടിയത്. മുന്നൂറോളം എ.ടി.എം കാർഡുകളും നിരവധ സിം കാർഡുകളും ബൽറാം സിംഗിൽനിന്ന് കണ്ടെടുത്തു.
 

Latest News