Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ ക്ഷേത്ര വികസനത്തിന് 30 കോടിയുടെ പദ്ധതി; മോഡി ഉല്‍ഘാടനം ചെയ്തു

മനാമ- ബഹ്‌റൈനിലെ രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉല്‍ഘാടനം ചെയ്തു. തലസ്ഥാനമായ മനാമയിലാണ് 200 വര്‍ഷം പഴക്കമുള്ള ശ്രീനാഥ്ജി എന്ന പേരിലറിയപ്പെടുന്ന ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. ഇവിടെ എത്തി പ്രാര്‍ത്ഥിച്ച മോഡിയുടെ നിവേദ്യത്തോടൊപ്പം റുപേ കാര്‍ഡും ഉണ്ടായിരുന്നു. ക്ഷേത്ര പുനരുദ്ധാരണ പദ്ധതിയുടെ ഫലകം മോഡി അനാവരണം ചെയ്തു. ഈ വര്‍ഷം അവസാനത്തോടെയാണ് പ്രവൃത്തികള്‍ തുടങ്ങുക.

16,500 ചതുരശ്ര അടി വിസ്തൃതിയുള്ള ഭൂമിയില്‍ നാലു നിലകളിലായാണ് ക്ഷേത്രം വികസിപ്പിക്കുന്നത്. 4.2 മില്യണ്‍ (30 കോടി രൂപ) യുഎസ് ഡോളറാണ് പദ്ധതിക്ക് കണക്കാക്കിയ ചെലവ്. ശ്രീ കോവിലിനു പുറമെ പ്രാര്‍ത്ഥനാ ഹാളുകളും പുതിയ സമുച്ചയത്തിലുണ്ടാകും. ബഹ്‌റൈനെ ഒരു വിവാഹ ടൂറിസം ഡെസ്റ്റിനേഷനാക്കു മാറ്റുന്നതിന്റെ ഭാഗമായി പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കും.
 

Latest News