Sorry, you need to enable JavaScript to visit this website.

വിദ്യാർത്ഥികൾക്ക് കടുത്ത ശിക്ഷ നൽകിയ അധ്യാപകർക്ക് ജോലി നഷ്‌ടമായി

മുസാഫർനഗർ- വിദ്യാർത്ഥികൾക്ക് കടുത്ത ശിക്ഷ നൽകിയ അധ്യാപകർക്ക് ജോലി നഷ്‌ടമായി. ഉത്തർ പ്രദേശിലെ മുസാഫർ നഗറിലെ കോളേജിൽ വിദ്യാർത്ഥികൾക്ക് നൽകിയ കാടൻ ശിക്ഷയെ തുടർന്ന് അധ്യാപകരിൽ ഒരാളെ പൂർണ്ണമായും പിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്‌. വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്ത ശിക്ഷ നൽകിയ സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് അധികൃതർ നടപടികളുമായി രംഗത്തെത്തിയത്. സംഭവത്തിൽ പ്രതികളായ അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നതിൽ അലംഭാവം കാണിച്ച പ്രധാനാധ്യാപകന്റെ സർവ്വീസ് ലിസ്റ്റിൽ പ്രതികൂല റിപ്പോർട്ടും അധികൃതർ രേഖപ്പെടുത്തി. മാഹാരിഷി സുഖ്‌ദേവ് ഇന്റർ കോളജിലെ വിദ്യാർത്ഥികളാണ് കടുത്ത ശിക്ഷക്ക് വിധേയരായത്. സ്‌കൂളിലേക്ക് വൈകിയെത്തിയതിന്റെ പേരിൽ ഏത്തമിടീക്കുന്ന സംഭവമാണ് ഏറെ വിവാദമായത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഏറെ പ്രതിഷേധം ഉയർന്നിരുന്നു .ഇതിന് പിന്നാലെയാണ് അധ്യാപകൻ സഞ്ജു ചൗധരിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടുകയും മറ്റൊരാളെ താൽകാലികമായി പുറത്താക്കുകയും ചെയ്‌തത്‌. സമയം കഴിഞ്ഞെത്തിയ അമ്പതോളം വിദ്യാർത്ഥികളാണ് ക്രൂര ശിക്ഷക്ക് വിധേയമായത്. 

Latest News