വെയര്‍ഹൗസില്‍ വന്‍ തീപ്പിടിത്തം, ഷാര്‍ജ പുകയില്‍ മുങ്ങി

ഷാര്‍ജ- വ്യവസായ മേഖലയിലെ ചൈന ടൗണ്‍ മാളിനടുത്ത് വെയര്‍ഹൗസിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും പുറത്ത് നിര്‍ത്തിയിട്ടിരുന്ന സാധനങ്ങളും കത്തിനശിച്ചു. മണിക്കൂറുകളോളം ആളിക്കത്തിയ തീ പ്രദേശമാകെ കറുത്ത പുകയില്‍ മുക്കി. ആളപായമില്ല. ആര്‍ക്കും പരിക്കുള്ളതായും റിപ്പോര്‍ട്ടില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തീപ്പിടുത്തം ഉണ്ടായ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തിയിരുന്നു. രാത്രിയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള പല പ്രദേശങ്ങളിലും റോഡുകള്‍ ബ്ലോക്കായതോടെ വലിയ ഗതാഗത സ്തംഭനവുമുണ്ടായി.

 

Latest News