നരേന്ദ്രമോഡി ബഹ്‌റൈനില്‍, ചരിത്രപ്രധാനമായ സന്ദര്‍ശനം

മനാമ- ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോഡി. ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം ബഹ്‌റൈനിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ബഹ്‌റൈന്‍ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. ബഹ്‌റൈന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ചകള്‍ക്ക് ശേഷം ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചു. ഞായറാഴ്ച മോഡി ബഹ്‌റൈനില്‍നിന്ന് പാരീസിലേക്ക് മടങ്ങും. ഇന്ന് രാത്രി മോഡിയുടെ ബഹുമാനാര്‍ഥം ഹമദ് രാജാവ് അത്താഴ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

 

Latest News