ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി മോഡിക്ക് സമ്മാനിച്ചു

അബുദാബി- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സമ്മാനിച്ചു. അബുദാബിയിലെ പ്രസിഡന്‍ഷ്യന്‍ കൊട്ടാരത്തില്‍ നടന്ന  ചടങ്ങിലായിരുന്നു മെഡല്‍ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ശക്തമാക്കുന്നതില്‍ വഹിച്ച പങ്കു മാനിച്ചാണ് ബഹുമതി. കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായിരുന്നു പുരസ്‌കാരം.

ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. 130 കോടി ഇന്ത്യക്കാര്‍ക്ക് ഇത് സമര്‍പ്പിക്കുന്നുവെന്നും മോഡി പറഞ്ഞു.

 

Latest News