ബീച്ചില്‍ ഒരു ലൈബ്രറി, നൂതനാശയം ഷാര്‍ജ അല്‍ ഖാന്‍ ബീച്ചില്‍

ഷാര്‍ജ- ബീച്ചിലെ കുളിര്‍കാറ്റില്‍ അലസമായി കിടക്കുന്നതിനിടെ വായിക്കാന്‍ നല്ലൊരു പുസ്തകം കൂടി കിട്ടിയാലോ. ആ സായാഹ്നം അതിമനോഹരമാക്കാം. പുസ്തക പ്രേമികളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നത് അല്‍ ഖാന്‍ ബീച്ച് ലൈബ്രറിയാണ്.
ഷാര്‍ജയിലെ അല്‍ഖാന്‍ ബീച്ചിലെ മണല്‍ത്തരികളിലാണ് പുതിയ പുസ്തക അലമാര. ഷാര്‍ജ വേള്‍ഡ് ബുക്ക് ക്യാപിറ്റലാണ് നൂതന ആശയത്തിന് പിന്നില്‍.
ഓഗസ്റ്റ് ആദ്യമാണ് ബീച്ച് സന്ദര്‍ശകര്‍ക്കായി ലൈബ്രറി തുറന്നത്. വായനാശീലം വര്‍ധിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.
വിവിധ ഭാഷകളിലായി നൂറോളം പുസ്തകങ്ങളാണ് സൗജന്യവായനക്കൊരുക്കിയിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് അനുയോജ്യമായ പുസ്തകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

 

Latest News