യു.എ.ഇയില്‍ കനത്ത മഴയും പൊടിക്കാറ്റും

ദുബായ്- യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും. അല്‍ അവീര്‍ മേഖലയിലാണ് ഏറ്റവും കനത്ത തോതില്‍ മഴയും കാറ്റും ഉണ്ടായതെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. അക്കാദമിക് സിറ്റി, സിലിക്കോണ്‍ ഒയാസിസ്, നാദ് അല്‍ ഷേബ, അല്‍ വര്‍ഖ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു.
പൊടിക്കാറ്റ്മൂലം ദൃശ്യക്ഷമത കുറഞ്ഞതിനാല്‍ ഗതാഗതത്തേയും ബാധിച്ചു. റോഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

 

Latest News