ദുബായ്- ബര്‍ ദുബായില്‍ സൈക്കിളുകളില്‍ കറങ്ങി വനതികളുടെ വാനിറ്റി ബാഗുകള്‍ പിടിച്ചുപറിച്ച രണ്ടു അറബ് വംശജരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് ദുബായ് പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബ്രിഗേഡിയര്‍ ജമാല്‍ അല്‍ജല്ലാഫ് പറഞ്ഞു. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 48 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ശ്രമങ്ങളെ ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മരി പ്രശംസിച്ചു.