Sorry, you need to enable JavaScript to visit this website.

ഗൂഗിൾ ഹാങ്ഔട്ട്‍സ് ഉപേക്ഷിക്കൽ 2020 ജൂൺ വരെ നീട്ടി

 ഗൂഗിളിന്റെ കീഴിലുള്ള ഗൂഗിൾ ഹാങ്ഔട്ട്സ് ഒഴിവാക്കുന്നത് അടുത്ത വർഷം ജൂൺ വരെ നീട്ടി വെച്ചു. ഒക്‌ടോബർ മുതൽ ഗൂഗിൾ ഹാങ്ഔട്ട്സ് സേവനം ലഭ്യമാകുകയില്ലെന്നായിരുന്നു നേരെത്തെ അറിയിച്ചിരുന്നത്. എന്നാൽ, ജി സ്യുട്ട് ഉപയോക്താക്കളുടെ അഭ്യർത്ഥന മാനിച്ചാണ് അടുത്ത വർഷം ജൂൺ വരെ നീട്ടിവെക്കാൻ കമ്പനി തയ്യാറായത്. ഹാങ് ഔട്ട്സ് ചാറ്റ്, ഹാങ്ഔട്ട്സ് മീറ്റ് എന്നിങ്ങനെ രണ്ടു സർവ്വീസുകളായിരുന്നു നേരത്തെ ഗൂഗിൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നത്. എന്നാൽ, ഇത് പിൻവലിക്കാനുള്ള കാരണം ഗൂഗിൾ വിളിപ്പെടുത്തിയിട്ടില്ലെങ്കിലും വേണ്ടത്ര ഉപയോക്താക്കളെ സ്വീകരിക്കാൻ കഴിയാത്തതാണ് ഇത് പിൻവലിക്കാൻ കാരണമെന്നാണ് കരുതുന്നത്. അതേസമയം, ക്ലാസിക് ഹാങ്ഔട്ട്സ് കൂടുതൽ മെച്ചപ്പെടുത്താനാണ് ഗൂഗിൾ  തീരുമാനം. കൂടുതൽ ഫീച്ചറുകളും ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച വിവിധ സ്‌പെഷ്യൽ ഫീച്ചറുകൾ ഉൾപ്പെടുത്തി ഹാങ്ഔട്ട്സ് ക്ലാസിക്കിനെ ഉയർത്താനാണ് കമ്പനി തീരുമാനം. നിലവിൽ വ്യക്തികൾക്ക് മാത്രമായി പരസ്‌പരം മെസേജുകൾ അയക്കാനും മറ്റും മാത്രമാണ് ക്ലാസിക് സംവിധാനമെങ്കിൽ ഗ്രൂപ്പ് ചാറ്റിങ്ങും മറ്റും ഉൾപ്പെടുത്താനാണ് നീക്കം. 

Latest News