ജാമ്യത്തുക കെട്ടിവെക്കാന്‍ യൂസുഫലി ഇടപെട്ടു; തുഷാറിനു ഉടന്‍ ജാമ്യം

അജ്മാന്‍- 10 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് വഞ്ചനാ കേസില്‍ അറസ്റ്റിലായി അജ്മാന്‍ സെന്‍ട്രന്‍ ജയിലില്‍ കഴിയുന്നു ബിജെഡിഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിക്കു വേണ്ടി പ്രവാസി വ്യവസായി എം.എ യുസഫലി ജാമ്യത്തുക കെട്ടിവെച്ചു. ജാമ്യ ഉത്തരവ് ഉടന്‍ ഇറങ്ങും. അടുത്ത ദിവസങ്ങളിള്‍ യുഎഇയില്‍ അവധി ദിവസങ്ങളായതിനാല്‍ ഇന്നു തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. പത്ത് വര്‍ഷം മുമ്പ് തീയിതി ഇല്ലാതെ തുഷാര്‍ തന്റെ ബിസിനസ് പങ്കാളിയായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയതാണ് തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഒത്തു തീര്‍പ്പു ചര്‍ച്ചയ്‌ക്കെന്ന പേരില്‍ നാസില്‍ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
 

Latest News