Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സര്‍ക്കാര്‍ സര്‍വീസില്‍ ഇനി വനിതാ ഡ്രൈവര്‍മാരും, ധീരമായ നടപടിയെന്ന് മന്ത്രിമാര്‍

തിരുവനന്തപുരം- കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നു. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കരടു ഭേദഗതി ചട്ടം പി.എസ്.സിഅംഗീകരിക്കണം. തുടര്‍ന്നു ചട്ടം ഭേദഗതി ചെയ്തു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കും.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ധീരമായ നടപടിയാണിതെന്ന് ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു.
സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നതിന് തടസമില്ലെന്നും ഇവിടങ്ങളിലെ തസ്തിക പുരുഷന്‍മാര്‍ക്ക് മാത്രമായി മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

ബസുകള്‍ ഉള്‍പ്പെടെ ഡ്രൈവിംഗ് മേഖലയില്‍ എല്ലാത്തരം വാഹനങ്ങളും സ്ത്രീകള്‍ ഓടിക്കുന്നുണ്ട്. അവര്‍ക്ക് അതിനുള്ള പ്രാപ്തിയും വിശ്വാസവുമുണ്ട്. സ്ത്രീകള്‍ ഓഫീസ് വാഹനം ഓടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപാകതകളൊന്നുമില്ല. അതിനാലാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വീസിലെ മറ്റ് തസ്തികകള്‍ പോലെ തന്നെ ഡ്രൈവര്‍ തസ്തികയിലും സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ജോലി ചെയ്യുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ ലിംഗ വിവേചനത്തിനെതിര ധീരമായ കാല്‍വയ്പ്പ് നടത്തുന്നത് സമൂഹത്തില്‍ ലിംഗനീതി നടപ്പിലാക്കുവാനും സമൂഹത്തിന്റെ ഉയര്‍ച്ചക്കും സഹായകരമാകും. മാത്രമല്ല, സമൂഹത്തില്‍ സ്ത്രീകളോടുള്ള പൊതു കാഴ്ചപ്പാടിലും മാറ്റം വരുത്താന്‍ ഇതുമൂലം കഴിയുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News