Sorry, you need to enable JavaScript to visit this website.

തീപ്പിടിത്തം തടയാന്‍ സ്മാര്‍ട്ട് സംവിധാനം വ്യാപിപ്പിച്ച് ദുബായ്

ദുബായ്- തീപിടിത്തത്തില്‍നിന്ന് മുക്തി നേടാന്‍ ആധുനിക മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ദുബായ്. അപാര്‍ട്‌മെന്റുകളിലേയും വ്യാപാര കേ്ന്ദ്രങ്ങളിലേയും അഗ്നിബാധ തുടര്‍ക്കഥയായതോടെയാണ് പുതിയ മാര്‍ഗം നോക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എല്ലാ പാര്‍പ്പിടവ്യാപാര കേന്ദ്രങ്ങള്‍ക്കും സ്മാര്‍ട് പ്രതിരോധ കവചമൊരുക്കുകയാണ് പദ്ധതി.

ഏതെങ്കിലും കെട്ടിടത്തില്‍ തീയോ പുകയോ പടര്‍ന്നാല്‍ ഉടന്‍ അലാം റിസീവിംഗ് സെന്ററില്‍ (എ.ആര്‍.സി) വിവരമെത്തിക്കുന്ന ഹസന്‍തുക് പദ്ധതിയാണു വ്യാപിപ്പിക്കുന്നത്. അപകടമുണ്ടായ സ്ഥലം, അപകട വ്യാപ്തി, എത്താനുള്ള എളുപ്പവഴി എന്നിവ കൃത്യമായി നിര്‍ണയിക്കാനും അടുത്തുള്ള സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളുടെ സേവനം ഏകോപിപ്പിക്കാനും കഴിയുമെന്നതാണ് സംവിധാനത്തിന്റെ നേട്ടം. 2021 ആകുമ്പോഴേക്കും 1.5 ലക്ഷം കെട്ടിടങ്ങളില്‍ ഇതു നടപ്പാക്കും. നിലവില്‍ 20,500 കെട്ടിടങ്ങളില്‍ ഈ സംവിധാനമുണ്ട്. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പലയിടങ്ങളിലും തീപിടിത്ത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ്  ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

 

Latest News