അബുദാബി-- ലോകത്തിലെ അതിസമ്പന്നരുടെ തലയെണ്ണുന്ന ഫോബ്സ് മാഗസിന്റെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് മലയാളികളുടെ അഭിമാനമായ എം.എ യൂസഫലി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകള്‍ ഷഫീനയും ഫോബ്സ് പട്ടികയില്‍. മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ പട്ടികയിലാണ് ഷഫീന യൂസഫലി ഇടംപിടിച്ചത്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ്.
2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് ഈ മികവിലേക്ക് ഉയര്‍ത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.
30 ശാഖകളായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഷുഗര്‍ ഫാക്ടറി, പാന്‍കേക്ക് ഹൗസ്, കോള്‍ഡ് സ്റ്റോണ്‍ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും ഇന്ത്യയിലും യു.എ.ഇയിലും അവതരിപ്പിച്ചത് ഷഫീനയാണ്.






