തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ പോലീസ് കസ്റ്റഡിയില്‍

ദുബായ്- എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായതായി വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചത് തുഷാറായിരുന്നു. ബി.ജെ.പിയുടെ ഗംഭീര ജയത്തിന് ശേഷം കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമോ കാര്യപ്പെട്ട മറ്റെന്തെങ്കിലും സ്ഥാനമോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുഷാര്‍. അതിനിടയിലാണ് അജ്മാനില്‍ പോലീസ് പിടിയിലായ വിവരം പുറത്തുവന്നിരിക്കുന്നത്.

 

Latest News