രക്ഷാ കര്‍ത്താവിന്റെ അനുമതി വേണ്ട; ഒറ്റ ദിവസം യാത്ര ചെയ്തത് ആയിരത്തിലേറെ സൗദി സ്ത്രീകള്‍

ദമാം- കിഴക്കന്‍ പ്രവിശ്യയില്‍ 21 വയസ്സ് പൂര്‍ത്തിയായ ആയിരത്തിലേറെ സൗദി സ്ത്രീകള്‍ കഴിഞ്ഞ ദിവസം പുരുഷ രക്ഷാകര്‍ത്താവില്ലാതെ യാത്ര ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ദമാമില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍യൗം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യാത്ര ചെയ്യാനും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും പുരുഷ രക്ഷാകര്‍ത്താവിന്റെ അനുമതി കുട്ടികള്‍ക്ക് മാത്രം മതിയെന്ന് ഈ മാസം ആദ്യമാണ് രാജാവിന്റെ ഉത്തരവിറങ്ങിയത്.  
21 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് പാസ്‌പോര്‍ട്ട്, യാത്ര, വിവാഹം രജിസ്റ്റര്‍ ചെയ്യല്‍, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളില്‍ പുരുഷ രക്ഷാകര്‍ത്താവിന്റെ അനുമതി നിര്‍ബന്ധമല്ലാതാക്കിയത്. ചരിത്രപരമായ തീരുമാനമന്നു പറഞ്ഞാണ് സൗദി സ്ത്രീകള്‍ രാജാവിന്റെ ഉത്തരവിനെ വരവേറ്റിരുന്നത്.

 

Latest News