Sorry, you need to enable JavaScript to visit this website.

മോഡേൺ ലുക്കിൽ അനുശ്രീ 

മലയാളിത്തമുള്ള നാടൻ പെൺകുട്ടിയായി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനുശ്രീ. മമ്മൂട്ടി നായകനായെത്തി തകർപ്പൻ വിജയം നേടിയ മധുരരാജായിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ നായികയായെത്തിയത്. ഉൾടയാണ് റിലീസിനൊരുങ്ങിയിരിക്കുന്ന അനുശ്രീയുടെ പുതുചിത്രം.
അനുശ്രീ പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് സിനിമയുടെ പേരിലല്ല. പ്രമുഖ ബ്രാൻഡിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ്. സാരിയിൽ അതിസുന്ദരിയായി മോഡേൺ ലുക്കിലുള്ള അനുശ്രീയുടെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.
സൂര്യ ടി.വിയിലെ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസ് ആയിരുന്നു ആദ്യ ചിത്രം.

 

Latest News