Sorry, you need to enable JavaScript to visit this website.

കുട്ടികളെ വാഹനമോടിക്കാൻ  അനുവദിച്ചാൽ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ നടപടി

റിയാദ് - പ്രായപൂർത്തിയാകാത്ത കുട്ടികളെ വാഹനമോടിക്കുന്നതിനും കാറുകൾ വാടകക്കെടുക്കുന്നതിനും അനുവദിക്കുന്ന രക്ഷാകർത്താക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമം അനുസരിച്ച് നിയമാനുസൃത പ്രായം പൂർത്തിയാവുകയും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയും ചെയ്ത ശേഷമല്ലാതെ ആരെയും വാഹനമോടിക്കുന്നതിനും കാറുകൾ വാടകക്കെടുക്കുന്നതിനും അനുവദിക്കാൻ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിർക്കെതിരായ കേസുകൾ ബാല സംരക്ഷണ നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 

 

Latest News