Sorry, you need to enable JavaScript to visit this website.

ബുര്‍ജ് ഖലീഫയുടെ മുകളില്‍ അതിവേഗ ഇന്റര്‍നെറ്റ്

ദുബായ്- ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ 5 ജി ലഭ്യമാക്കി യുഎഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തിസലാത്ത് നേരത്തേ 5ജി വീഡിയോ കോളുകള്‍ ലഭ്യമാക്കിയിരുന്നു.
ഫൈവ് ജി വ്യാപകമാക്കാന്‍ യു.എ.ഇ മുഴുവന്‍ ആയിരം ടവറുകള്‍ ഈ വര്‍ഷം സ്ഥാപിക്കുമെന്നും ഇത്തിസലാത്ത് അധികൃതര്‍ അറിയിച്ചു. ഇതിനൊപ്പം എക്‌സ്‌പോ 2020 ലും 5ജി ലഭ്യമാക്കാനുള്ള ഉടമ്പടിയിലും ഇത്തിസലാത്ത് പങ്കാളിയായി. 5 ജി കണക്ഷനുള്ള മധ്യപൗരസ്ത്യദേശത്തെ ആദ്യവിമാനത്താവളം അബുദാബിയാണ്.

 

Latest News