Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഞ്ജുവിനെ രക്ഷിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടുവെന്ന് ഹൈബി ഈഡന്‍

കൊച്ചി- നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങിയ കാര്യം തന്നെ അറിയിച്ചത് നടന്‍ ദിലീപാണെന്ന് ഹൈബി ഈഡന്‍ എം.പി. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെന്നും ഹൈബി ഫേസ് ബുക്കില്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം.പിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.  
സിനിമാ ഷൂട്ടിങിനായി ഹിമാചലില്‍ പോയ മഞ്ജു അടക്കമുള്ള 30 അംഗ സംഘത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്.  .

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

 

Latest News