പുതിയ കരാറിനായി യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍- അമേരിക്കയുമായി പുതിയ ആണവ കരാറുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ 2015 ലെ കരാറിലേക്ക് അമേരിക്കയെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ച സ്വാഗതാര്‍ഹമാണെന്ന് ഇറാന്‍ വിദേശ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. ഫിന്‍ലാന്‍ഡില്‍ വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോയുമായി നടത്തിയ ചര്‍ച്ചക്കുശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ നിലനിര്‍ത്താന്‍ യൂറോപ്പ് പരമാവധി ശ്രമിക്കുകയാണെന്ന് പെക്ക ഹാവിസ്റ്റോ പറഞ്ഞു.

 

Latest News