വിവാദം ദിലീപിന്റെ രാമലീലയെ ബാധിക്കില്ല; ആത്മവിശ്വാസത്തോടെ നിര്‍മാതാവ്

കൊച്ചി-  നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങള്‍  ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. പുലിമുരുകനുശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല 14 കോടി ചെലവിലാണ് ഒരുങ്ങുന്നത്. നടന്‍ ദിലീപിന്റെ  കരിയറില്‍ ഏറെ നിര്‍ണായകമായ ചിത്രം 21 ന് തിയറ്ററുകളിലെത്തും.
ദിലീപിന്റെ മാത്രമല്ല, നൂറിലധികം ആളുകളുടെ പ്രയത്‌നമാണ് ഈ സിനിമ. നടന്മാരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നോക്കിയല്ല മലയാളികള്‍ സിനിമ കാണുന്നത്. പുതിയ സാഹചര്യത്തില്‍ ദിലീപിന്റെ കരിയറില്‍ ഏറെ നിര്‍ണായകമാണ് രാമലീല- ടോമിച്ചന്‍ പറഞ്ഞു. പുതുമുഖമായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ടോമിച്ചന്‍ വ്യക്തമാക്കി.
 

Latest News