പേമാരിക്കിടെ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ടാക്‌സി കൂലി ചോദിച്ചത് ഒരു ലക്ഷം രൂപ

കൊച്ചി- ബംഗളൂരുവില്‍നിന്ന് കേരളത്തിലെത്താന്‍ ഒരു ലക്ഷം രൂപ ടാക്‌സി കൂലി ചോദിച്ചതായി നടന്‍ ജോജു ജോര്‍ജ്. കനത്ത മഴ കാരണം ബംഗളൂരുവില്‍ കുടുങ്ങിയപ്പോഴായിരുന്നു.
ജോസഫ് സിനിമയിലെ മികച്ച അഭിനയത്തിന്  ദേശിയ പുരസ്‌കാരം  പ്രഖ്യാപിച്ചപ്പോള്‍ ജോജു ജോര്‍ജ് ബംഗളൂരുവിലായിരുന്നു. പൊറിഞ്ചു മറിയം ജോസിന്റെ പ്രചാരണത്തിനായി ദുബായില്‍ പോയ ജോജുവിന് കൊച്ചിയില്‍ എത്താനായിരുന്നില്ല. കനത്ത മഴകാരണം കൊച്ചി വിമാനത്താവളം അടച്ചതിനാലാണ് ബംഗളൂരുവില്‍ കുടുങ്ങിയത്.
എങ്ങനെയും നാട്ടിലെത്താന്‍ ശ്രമം നടത്തിയ തന്നോട് കേരളത്തിലെത്താന്‍ ടാക്‌സിക്കാരന്‍ ചോദിച്ചത് ഒരു ലക്ഷം രൂപയാണെന്ന് ജോജു പറയുന്നു. കുടുംബം വീട്ടിലായിരുന്നു. അവിടെ വെള്ളം കയറുമോ എന്ന ആശങ്കയുമുണ്ടായി. അങ്ങനെ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ ഒരു ലക്ഷം രൂപയാണ് ടാക്‌സിക്ക് ചോദിച്ചത് അതിശയോക്തിയല്ലെന്നും സംഭവിച്ചതാണെന്നും ജോജു പറയുന്നു. പിന്നീട് തന്റെ കാര്‍ സുഹൃത്തിനെ കൊണ്ട് ബംഗളൂരുവില്‍ എത്തിച്ചാണ് നാട്ടിലെത്താനായതെന്ന് അദ്ദേഹം പറഞ്ു.
ഇവിടെയെത്തിയപ്പോള്‍ ആഘോഷിക്കാനുള്ള അവസരമായിരുന്നില്ല. ദുരിത ബാധിതര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു- ജോജു കൂട്ടിച്ചേര്‍ത്തു.

 

Latest News