പ്രളയക്കെടുതി: കാന്തപുരം പത്ത് കോടി രൂപ സഹായം നല്‍കും; വിശ്വാസികള്‍ പാഠം ഉള്‍ക്കൊള്ളണം

നിലമ്പൂര്‍- പ്രളയക്കെടുതി നേരിടുന്നതിനും പുനര്‍നിര്‍മാണത്തിനും പത്ത് കോടി രൂപ നല്‍കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍  ദുരിതം വിതച്ച പ്രദേശങ്ങള്‍ അദ്ദേഹംസന്ദര്‍ശിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ആദ്യഘട്ടത്തില്‍ പത്ത് കോടിയുടെ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ടതോര്‍ത്ത് ആരും വിഷമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കാരണങ്ങള്‍ നമ്മള്‍ ചിന്തിക്കേണ്ടതില്ല. അത് സര്‍ക്കാരും ഉദ്യോഗസ്ഥരും കൈകാര്യം ചെയ്തുകൊള്ളുമെന്നും കാന്തപുരം പറഞ്ഞു. വിശ്വാസികള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.  മന്ത്രി ജി. സുധാകരന്‍, പി.വി. അന്‍വര്‍ എം.എല്‍.എ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

 

Latest News