ദൈവനിന്ദ: കുവൈത്തി യുവതി അറസ്റ്റില്‍

കുവൈത്ത് സിറ്റി - സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ ദൈവ നിന്ദ നടത്തുകയും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കുവൈത്തി യുവതിയെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതിയെക്കുറിച്ച് ക്രിമിനല്‍ കുറ്റാന്വേഷണ വകുപ്പിനു കീഴിലെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ദൈവ നിന്ദ നടത്തുകയും ഹിജാബിനെ വിമര്‍ശിക്കുകയും സ്വര്‍ഗ പ്രവേശനമെന്ന ആശയത്തെ പരിഹസിക്കുകയും ചെയ്ത യുവതിക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ദൈവ നിന്ദ നടത്തുകയും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന എല്ലാവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News