ആറു മാസത്തിനിടെ ദുബായ് സന്ദര്‍ശിച്ചത് ഏഴര ലക്ഷം സൗദികള്‍

ദുബായ്- ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടെ ഏഴര ലക്ഷത്തിലേറെ സൗദികള്‍ ദുബായ് സന്ദര്‍ശിച്ചതായി ദുബായ് ടൂറിസം ഡിപാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക കണക്ക്. പ്രതിമാസം ഒന്നേകാല്‍ ലക്ഷത്തിലേറെ സൗദികള്‍ വീതം ആറു മാസത്തിനിടെ ദുബായ് സന്ദര്‍ശിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായ് സന്ദര്‍ശിച്ചവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഇന്ത്യയില്‍നിന്നുള്ള 9,97,000 പേര്‍ ആറു മാസത്തിനിടെ ദുബായ് സന്ദര്‍ശിച്ചു. ഇന്ത്യന്‍ രൂപക്ക് മൂല്യശോഷണം നേരിട്ടിട്ടും ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസുകളുടെ സീറ്റ് ശേഷി കുറഞ്ഞിട്ടും ഇന്ത്യയില്‍ നിന്നുള്ള പത്തു ലക്ഷത്തോളം പേര്‍ ആറു മാസത്തിനിടെ ദുബായ് സന്ദര്‍ശിച്ചു. രണ്ടാം സ്ഥാനത്ത് സൗദികളാണ്. ആറു മാസത്തിനിടെ സൗദിയില്‍ നിന്നുള്ള 7,55,000 പേര്‍ ദുബായ് സന്ദര്‍ശിച്ചു. ദുബായ് സന്ദര്‍ശകരായ സൗദികളുടെ എണ്ണത്തില്‍ രണ്ടു ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ദുബായ് സന്ദര്‍ശകരായ സൗദികളുടെ എണ്ണത്തില്‍ 4.9 ശതമാനം വര്‍ധനവുണ്ടായി.

 

Latest News