ദുബായില്‍ ജലവൈദ്യുതി നിലയം നിര്‍മിക്കുന്നു

ദുബായ്- മേഖലയിലെ ആദ്യത്തെ ജലവൈദ്യുതി നിലയം ദുബായില്‍ നിര്‍മിക്കുന്നു. എണ്‍പതു വര്‍ഷം വരെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയിലാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്ത് നിര്‍മിക്കുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ജലവൈദ്യുതി നിലയത്തിന് കരാര്‍ നല്‍കിയിട്ടുണ്ട്. സ്ട്രാബാഗ് ദുബായ് എല്‍.എല്‍.സി, സ്ട്രാബാഗ് എ.ജി, ആന്‍ഡ്രിട്‌സ് ഹൈഡ്രോ ആന്റ് ഓസ്‌കാര്‍ എന്നീ കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തിനാണ് ഹത്തയില്‍ ജലവൈദ്യുതി നിലയം നിര്‍മിക്കുന്നതിന് 143.7 കോടി ദിര്‍ഹത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പ്രഖ്യാപിച്ച ഹത്ത സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ ജലവൈദ്യുതി നിലയം.
ഹത്ത അണക്കെട്ടില്‍ സംഭരിക്കുന്ന മഴ വെള്ളം വൈദ്യുതി ഉല്‍പാദനത്തിന് പ്രയോജനപ്പെടുത്തുകയാണ് ചെയ്യുക.

 

Latest News