Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിൽ മാർബിൾ ഇറക്കുന്നതിടെ ദേഹത്തു വീണു മലയാളിക്ക് ദാരുണാന്ത്യം

നിഷാന്ത് ദാസ്

മനാമ- ബഹ്‌റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ നാല് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. വിദേശത്ത് നിന്നെത്തിച്ച മാർബിൾ ഇറക്കുന്നതിടെ മാര്‍ബിള്‍ പാളി അടര്‍ന്നു വീണതിനെ തുടർന്നാണ് അപകടമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടം കല്ലിടാന്തി സി.എസ് ഭവനില്‍ നിഷാന്ത് ദാസ് (27)ആണ് മരിച്ചത്. ബഹ്‌റൈനിലെ ആലിബൂരിയില്‍ ഞായറാഴ്ച കാലത്താണ് സംഭവം. ഒമാനില്‍ നിന്നും ക്കൊണ്ടു വന്ന മാര്‍ബിള്‍ സ്വകാര്യകമ്പനിയില്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍പാളി പൊട്ടിവീണാണ് അപകടം. നിഷാന്ത് ദാസ് സംഭവസ്ഥലത്തു തന്നെ തന്നെ മരണപ്പെട്ടു. പരുക്കേറ്റ നാലു പേരെയും ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നിസാരമായി പരിക്കേറ്റ രണ്ടു പേരെ ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി ഉടന്‍ ഡിസ്‌ചാർജ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണപ്പെട്ട നിഷാന്ത് ദാസ് 2013 ലാണ് ബഹ്‌റൈനില്‍ എത്തിയത്. കുടുംബം നാട്ടിലാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Latest News