കൊച്ചി- നിയമപോരാട്ടത്തിലൂടെ പിണറായി സര്‍ക്കാരിനെ മുട്ടുകുത്തിച്ച മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഇനി വക്കീല്‍. എന്റോള്‍മെന്റ് ഇന്ന് കൊച്ചിയില്‍ നടക്കും. 1994 ല്‍ നിയമ ബിരുദം നേടിയ സെന്‍കുമാര്‍ അന്ന് എന്റോള്‍ ചെയ്തിരുന്നില്ല.
എപ്പോഴെങ്കിലും ഐപിഎസില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍ ജീവിതമാര്‍ഗം കണ്ടെത്താനാണ് സര്‍വീസിന്റെ തുടക്കത്തില്‍ തന്നെ എല്‍എല്‍ബി പൂര്‍ത്തിയാക്കിയതെന്ന് സെന്‍കുമാര്‍ പറയുന്നു.
സര്‍ക്കാരിനെ വെല്ലുവിളിച്ച് സുപ്രീംകോടതി വരെ കേസ് നടത്തി പോലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ ഇനിയും കേസുകളില്‍നിന്ന് ഒഴിവായിട്ടില്ല. കോടതി വ്യവഹാരം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ അഭിഭാഷകവൃത്തിയും ഒരുമിച്ചു പോകുമെന്ന് സെന്‍കുമാര്‍ പറഞ്ഞു.