Sorry, you need to enable JavaScript to visit this website.

ഖത്തർ കാസർകോട് മുസ്‌ലിം ജമാഅത്ത്  നിർമിച്ച എട്ട് വീടുകൾ കൈമാറി

ഖത്തർ കാസർകോട് മുസ്‌ലിം ജമാഅത്ത് ചൗക്കി പെരിയടുക്കത്ത് എട്ട് കുടുംബങ്ങൾക്ക് സൗജന്യമായി നിർമിച്ചു നൽകിയ വീടുകൾ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ കൈമാറുന്നു. 

കാസർകോട് - സേവന വഴിയിൽ പുതു ചരിത്രം എഴുതിച്ചേർത്ത് ഖത്തർ കാസർകോട് മുസ്‌ലിം ജമാഅത്ത്. ചൗക്കി പെരിയടുക്കത്ത് ജമാഅത്ത് എട്ട് കുടുംബങ്ങൾക്ക് സൗജന്യമായി നിർമിച്ചു നൽകിയ വീടുകൾ ആഹ്ലാദം മുറ്റിനിന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ കൈമാറി. ഖത്തർകാസർകോട് മുസ്‌ലിം ജമാഅത്തിന്റെ 45-ാം വാർഷികത്തോടനുബന്ധിച്ചാണ് എട്ട് വീടുകൾ അടങ്ങിയ ഫഌറ്റ് സമുച്ചയം നിർമിച്ച് നൽകിയത്. വിവാഹ സഹായ വിതരണവും ഡയാലിസിസ് രോഗികൾക്ക് ആശ്വാസവും പകർന്ന് ഖത്തർ കാസർകോട് മുസ്‌ലിം ജമാഅത്ത് നാലര പതിറ്റാണ്ട് കാലമായി കാരുണ്യ മേഖലയിൽ നിറഞ്ഞു നിൽക്കുകയാണ്. ചടങ്ങിന്റെ ഉദ്ഘാടനം ജമാഅത്തിന്റെ സ്ഥാപക ചെയർമാൻ ഡോ. എം.പി.ഷാഫി ഹാജി നിർവഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് യൂസഫ് ഹൈദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലുക്മാനുൽ ഹക്കീം.എം സ്വാഗതം പറഞ്ഞു. സ്ഥാപക ജനറൽ സെക്രട്ടറി പി.എ. മഹ്മൂദ് ഖിറാഅത്ത് നടത്തി. വാർഡ് കൗൺസിലർ ഭാസ്‌കരൻ, കാസർകോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി, മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീർ വോളിബോൾ, ഖത്തർ കാസർകോട് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സാദിഖ് പാക്യാര, പീസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൽ ജലീൽ മർത്യ, ടി.എ. ഷാഹുൽ ഹമീദ്, മൻസൂർ, ഹസൈനാർ ഹാജി തളങ്കര, സത്താർ ബങ്കരക്കുന്ന്, അബ്ദുല്ല ഖാസിലേൻ, ഷാഫി മാടന്നൂർ, സി.എ.അസീസ്, ഫൈസൽ പെരുമ്പ, ശംസുദ്ദീൻ, റഫീഖ് കുന്നിൽ, ബഷീർ കെ.എഫ്.സി. ഷെഫീഖ് ചെങ്കള, ഉസ്മാൻ സംസാരിച്ചു. ആദംകുഞ്ഞി തളങ്കര നന്ദി പറഞ്ഞു.

 

Latest News