Sorry, you need to enable JavaScript to visit this website.

ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 25 ദശലക്ഷം ദിര്‍ഹമിന്റെ ലഹരിവസ്തുക്കള്‍

ദുബായ്- ഭീമമായ മയക്കുമരുന്നുശേഖരം കടത്താനുള്ള ശ്രമം തടഞ്ഞ് ദുബായ് കസ്റ്റംസ്. ജബല്‍ അലി കസ്റ്റംസ് കേന്ദ്രത്തിലെ ഇന്റലിജന്‍സ് വിഭാഗമാണ് വന്‍ മയക്കുമരുന്നു വേട്ട നടത്തിയത്. 251.2 കിലോ ക്രിസ്റ്റല്‍ മെതും 6.4 കിലോ ഹെറോയിനുമാണ് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയില്‍ ഇതിന് 25 ദശലക്ഷം ദിര്‍ഹം വില വരും.
ഗിയര്‍ ബോക്‌സ് എന്ന് പേരിട്ട ഓപറേഷനിലൂടെയാണ് കസ്റ്റംസ് ഇവരെ കുടുക്കിയത്. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
സംശയമുണ്ടാകാതിരിക്കുന്നതിന് വിവിധ തരത്തിലുള്ള സ്‌പെയര്‍ പാര്‍ട്‌സ് ഉടമ കൊണ്ടുവന്നിരുന്നു. ഇതിനിടയില്‍ മയക്കുമരുന്ന് ഒളിപ്പിക്കുകയായിരുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് റിസ്‌ക് എന്‍ജിന്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ദുബായ് കസ്റ്റംസ് വികസിപ്പിച്ചെടുത്ത ഉപകരണമാണിത്.

 

Latest News