രണ്ടു മിനിട്ട് ഇടവിട്ട് ഇന്ത്യ-പാക് ദേശീയപതാകള്‍, കാണാന്‍ ഇരുരാജ്യക്കാരും തോളോടു തോള്‍

ദുബായ്- സാങ്കേതിക തകരാര്‍ നിമിത്തം സ്വാതന്ത്ര്യദിന രാത്രിയില്‍ ബുര്‍ജ് ഖലീഫയില്‍ തെളിയാതിരുന്ന ഇന്ത്യന്‍ ദേശീയ പതാക, 16 ന് രാത്രിയില്‍ അധികൃതര്‍ തെളിയിച്ചു. സ്വാതന്ത്ര്യദിന രാവില്‍ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയുമെന്ന ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നത്താല്‍ സാധിച്ചിരുന്നില്ല.
14 ന് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തിലും ബുര്‍ജ് ഖലീഫയില്‍ പാക്് പതാക തെളിഞ്ഞിരുന്നില്ല. പകരം രണ്ട് രാജ്യങ്ങളുടെ പതാകകളും 16 ന് രാത്രി തെളിഞ്ഞു. രാത്രി 8.42ന് പാക്കിസ്ഥാന്റെ ദേശീയ പതാകയും തൊട്ടുപിന്നാലെ 8.44ന് ഇന്ത്യന്‍ ദേശീയ പതാകയും തെളിഞ്ഞപ്പോള്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും തോളോടുതോള്‍ ചേര്‍ന്ന് ഇത് കണ്ടത് സൗഹൃദക്കാഴ്ചയായി.

 

Latest News