Sorry, you need to enable JavaScript to visit this website.

ദൽഹി എയിംസിൽ വൻ അഗ്നിബാധ, തീയണക്കാനുള്ള ശ്രമം തുടരുന്നു

ന്യൂദൽഹി- ദൽഹി എയിംസ് ആശുപത്രിയിൽ വൻ  അഗ്നിബാധ. ആശുപത്രി അത്യാഹിത വാർഡിനു സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ആളുകളെ ഇവിടെ നിന്നും മാറ്റിയ സേനാ വിഭാഗങ്ങൾ തീയണക്കാനുള്ള കഠിന ശ്രമത്തിലാണ്. കെട്ടിടത്തിന്റെ ആദ്യ നിലയിലാണ് തീപിടുത്തം ആദ്യം കണ്ടത്. എന്നാൽ, തീ പടർന്നതോടെ കനത്ത പുക ഉയരുകയും രണ്ടാം നിലയിലേക്ക് വ്യാപിക്കുകയുമായിരുന്നു. എന്നാൽ, നേരിയ തീപിടുത്തമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. എങ്കിലും സ്ഥലത്തെത്തിയ 34 ഫയർ എഞ്ചിനുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി ഇതേ ആശുപത്രിയിൽ മറ്റൊരു കെട്ടിടത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 

Tags

Latest News