Sorry, you need to enable JavaScript to visit this website.

നെഹ്‌റുവിന്റെ ഇന്ത്യയെ മോഡി കുഴിച്ചുമൂടി; രൂക്ഷ പ്രതികരണവുമായി പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്- ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് യുഎന്നില്‍ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി രംഗത്ത്. നെഹ്‌റുവിന്റെ ഇന്ത്യയെ നരേന്ദ്ര മോഡി കുഴിച്ചുമൂടിയിരിക്കുകയാണെന്നായിരുന്നു പാക് മന്ത്രി ഷാ മഹ്മൂദ് ഖുറേശിയുടെ പ്രതികരണം. 
കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ പ്രഥമ യോഗത്തിനു ശേഷമായിരുന്നു മാധ്യമങ്ങളോട് ഖുറേശി ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യയുടെ നയം 'ഡോവല്‍ തത്വ'ത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്നും ഖുറേശി പറഞ്ഞു. ഈ വിഷയം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നതടക്കമുള്ള പദ്ധതി യോഗം ചര്‍ച്ച ചെയ്‌തെന്നും ഈ കമ്മിറ്റി പാക്കിസ്ഥാനിലെ എല്ലാ ഔ്‌ദ്യോഗിക സ്ഥാപനങ്ങളേയും പ്രതിനിധീകരിക്കുന്നുവെന്നും ഖുറേശി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റും ഈ കമ്മിറ്റിയും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Latest News