Sorry, you need to enable JavaScript to visit this website.

സൗദിയില്‍ എതിര്‍ദിശയില്‍ ലോറി ഓടിച്ച വിദേശി അറസ്റ്റില്‍; കടുത്ത ശിക്ഷ ലഭിക്കും

ജിദ്ദ - നഗരത്തിലെ പ്രധാന റോഡിലൂടെ എതിർദിശയിൽ ലോറി ഓടിച്ച വിദേശ ഡ്രൈവറെ ജിദ്ദ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.  നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കാൻ കേസ് ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്നും ട്രാഫിക് പോലീസ്  അറിയിച്ചു. ഡ്രൈവർക്ക് മൂവായിരം റിയാൽ മുതൽ ആറായിരം റിയാൽ വരെ പിഴ ലഭിക്കും.


എതിർദിശയിൽ വാഹനമോടിക്കൽ, റെഡ് സിഗ്നൽ കട്ട് ചെയ്യൽ, വിദ്യാർഥികളെ ഇറക്കുന്നതിനും കയറ്റുന്നതിനും നിർത്തുന്നതിനിടെ സ്‌കൂൾ ബസുകളെ മറികടക്കൽ, വാഹന ഗതാഗതം നിയന്ത്രിക്കുന്ന സിഗ്നലുകളും റിഫഌക്ടറുകളും 
കേടുവരുത്തൽ, ചെക്ക് പോസ്റ്റുകളിലും ചെക്ക് പോയന്റുകളിലും വാഹനം നിർത്താതിരിക്കൽ, ലൈസൻസില്ലാത്ത 
ഉപകരണങ്ങൾ വാഹനങ്ങളിൽ ഉപയോഗിക്കൽ-പൊതുസംസ്‌കാരത്തിന് നിരക്കാത്ത മുദ്രാവാക്യങ്ങളും എംബ്ലങ്ങളും സ്റ്റിക്കറുകളും വാഹനങ്ങളിൽ പതിക്കൽ, പൊതുറോഡിൽ വാഹനങ്ങൾക്കി ടയിലൂടെ മത്സരയോട്ടം, മെയിൻ റോഡിൽ മത്സരയോട്ടം സംഘടിപ്പിക്കൽ-ലൈസൻസില്ലാതെ വാഹനവ്യൂഹമായി സഞ്ചരിക്കൽ, ലോറികളും ഹെവി എക്വിപ്‌മെന്റുകളും വലതു വശത്തെ ട്രാക്ക് പാലിക്കാതിരിക്കൽ, കാലികളെ ഉടമകൾ റോഡിൽ നിന്ന് അകറ്റിനിർത്താതിരിക്കൽ, ഔദ്യോഗിക-എമർജൻസി വാഹനങ്ങളിലേതിനു സമാനമായ സജ്ജീകരണങ്ങൾ വാഹനങ്ങളിൽ ഘടിപ്പിക്കൽ, വശങ്ങളിലും പിൻഭാഗത്തും

റിഫ് ലക്ടര്‍ സ്റ്റിക്കർ പതിക്കൽ പോലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു മുമ്പായി പൊതുമരാമത്ത് വാഹനങ്ങൾ റോഡിലൂടെ ഓടിക്കൽ, നമ്പർ പ്ലേറ്റുകളില്ലാതെ വാഹ
നങ്ങൾ ഓടിക്കൽ, നമ്പർ പ്ലേറ്റുകൾ മായ്ക്കൽ എന്നീ പതിനാലു നിയമ ലംഘനങ്ങൾക്ക് മൂവായിരം റിയാൽ മുതൽ ആറായിരം റിയാൽ വരെ പിഴയാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

Latest News